Friday 11 November 2016

എന്നിട്ടും 



എനിക്ക്

വഴിതെറ്റി അലയാൻ

നീ  എന്ന  കാട്


എനിക്ക്

ദാഹമകറ്റാൻ

നീ  എന്ന  നീരുറവ

.
എനിക്ക്

പശിയടക്കാൻ

നിന്റെ സ്നേഹത്തിൻ

ജീവാമൃതം .      


 
എനിക്ക്

ചാഞ്ഞുറങ്ങാൻ

നീ യെന്ന മൃദുശയ്യ.



എന്നിട്ടുമെന്തേ

മനസ്സിന്നിടനാഴിയിലെ

ഇരുളിൻ ഗർത്തങ്ങളിൽ

ഒരുനാൾ നിന്നെ 

വലിച്ചെറിഞ്ഞത്.
 

No comments:

Post a Comment